Monday, February 26, 2007
കനിമൊഴി 1
ഇന്നെന്‍ കിനാവിന് നിറച്ചാര്ത്തൊഴിഞ്ഞു ഞാ
നെന്നിലെ നിന്നെത്തിരഞ്ഞു നില്ക്കുമ്പൊഴും
നിന്നില്‍ വീണുടഞ്ഞതെന്തേ പ്രണയമൊ
നമ്മില്‍ നിറഞ്ഞതൊടുങ്ങാത്ത പാപമൊ
മണ്ണിന് മടിത്തട്ടിലടിഞ്ഞൊരെന് ജീവനെ
കണ്ണുനീര്തുള്ളിയാലുയിര്ക്കൊള്ളീച്ചു നീ
യന്നെന്‍ മനസ്സില്‍ പടര്ന്നപ്പൊളെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
വിണ്ടുകീറിത്തകര്ന്നൊരെന് തൂലിക
ത്തുമ്പിലൂറുന്ന പാട്ടിന്റെയീണമായ്
വന്നു നീ നിറഞ്ഞപ്പൊളെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
കത്തിയൊടുങ്ങിക്കരിനിഴല് വീണൊരെന്‍
ശപ്ത മൊഹത്തിനുള്ച്ചെരാതില് നീ
യൊരഗ്നിനാളമായെരിഞ്ഞിട്ടുമെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
പിന്നെ,പ്രാണന്റെയൊരൊ തുടിപ്പിലും
വന്നു നീ നിറഞ്ഞിരുന്നെങ്ഗിലും
നിന്നെ ഞാനറിഞ്ഞീലയെങിലുമീ
എന്നെ നീയറിഞ്ഞിരുന്നെന്നൊ!!!
നെന്നിലെ നിന്നെത്തിരഞ്ഞു നില്ക്കുമ്പൊഴും
നിന്നില്‍ വീണുടഞ്ഞതെന്തേ പ്രണയമൊ
നമ്മില്‍ നിറഞ്ഞതൊടുങ്ങാത്ത പാപമൊ
മണ്ണിന് മടിത്തട്ടിലടിഞ്ഞൊരെന് ജീവനെ
കണ്ണുനീര്തുള്ളിയാലുയിര്ക്കൊള്ളീച്ചു നീ
യന്നെന്‍ മനസ്സില്‍ പടര്ന്നപ്പൊളെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
വിണ്ടുകീറിത്തകര്ന്നൊരെന് തൂലിക
ത്തുമ്പിലൂറുന്ന പാട്ടിന്റെയീണമായ്
വന്നു നീ നിറഞ്ഞപ്പൊളെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
കത്തിയൊടുങ്ങിക്കരിനിഴല് വീണൊരെന്‍
ശപ്ത മൊഹത്തിനുള്ച്ചെരാതില് നീ
യൊരഗ്നിനാളമായെരിഞ്ഞിട്ടുമെന്തേ
യെന്‍ സഖീ നിന്നെ ഞാനറിഞ്ഞീല
പിന്നെ,പ്രാണന്റെയൊരൊ തുടിപ്പിലും
വന്നു നീ നിറഞ്ഞിരുന്നെങ്ഗിലും
നിന്നെ ഞാനറിഞ്ഞീലയെങിലുമീ
എന്നെ നീയറിഞ്ഞിരുന്നെന്നൊ!!!
Subscribe to:
Posts (Atom)